Latest NewsGulf

ഇത്തിഹാദ് ഏറ്റെടുക്കുമെന്ന റിപ്പോർട്ട് : സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്‌സ്

ദുബായ്: ഇത്തിഹാദ് ഏറ്റെടുക്കുമെന്ന ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ നിഷേധിച്ച് എമിറേറ്റ്‌സ് എയർലൈൻ. തികച്ചും വാസ്തവ വിരുദ്ധമായ ഒരു അഭ്യൂഹമാണിത്. ഇരു കമ്പനികളുംതമ്മിൽ ലയനത്തിന് സാധ്യതയില്ലെന്നും സഹകരണം വർധിപ്പിക്കുമെന്നും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽമക്തൂം വ്യക്തമാക്കി. ഇതുകൂടാതെ ഇത്തിഹാദും എമിറേറ്റ്‌സും തമ്മിൽ വ്യോമയാന സുരക്ഷ സംബന്ധിച്ച സഹകരണത്തിനു ജനുവരിയിൽ ധാരണയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനകമ്പനിയായ എമിറേറ്റ്‌സ്, ഇത്തിഹാദ് കൂടി ഏറ്റെടുക്കുയാണെന്നും ഇത് സംബന്ധിച്ച പ്രാരംഭചർച്ചകൾ പൂർത്തിയായെന്നും തരത്തിലുള്ള വാർത്തയാണ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button