പ്രമുഖ എയർലൈൻ കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഉടൻ നടത്തിയേക്കും. ഈ മാസം ഇന്ത്യയിൽ നിന്നുള്ള പ്രധാന റൂട്ടുകളിൽ ഇതിനോടകം തന്നെ കൂടുതൽ സർവീസുകൾ ഇത്തിഹാദ് എയർവെയ്സ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമയാനരംഗം വളരുന്നതിന് അനുസരിച്ച് ബിസിനസ് വിപുലീകരണമാണ് ഇത്തിഹാദ് എയർവെയ്സ് ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ 62 നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവെയ്സ് സർവീസ് നടത്തുന്നത്. ഈ വർഷം ആറു നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കുന്നതാണ്.
സർവീസ് വ്യാപിപ്പിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ നഗരം കൊൽക്കത്തയാണ്. കൊൽക്കത്ത- അബുദാബി റൂട്ടിലെ സർവീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാർച്ച് 26 മുതൽ അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ദിവസേന രണ്ട് വിമാനങ്ങളും, കൊച്ചിയിൽ നിന്ന് ആറ് വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ഏപ്രിൽ 24 മുതൽ ഇത്തിഹാദ് എയർവെയ്സ് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദിവസേന മൂന്ന് സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments