KeralaLatest News

ശബരിമലയില്‍ പടിപൂജ നടന്നു

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഈ പൂജാകര്‍മ്മത്തിലേക്ക് 2033 വരെയുള്ള ബുക്കിങ്ങ് നിലവില്‍ കഴിഞ്ഞിട്ടുണ്ട്.

ശബരിമല: തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ പടിപൂജ മംഗളമായി നടന്നു. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേക പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പം. ഓരോപടിയും അലങ്കരിച്ചു പൂജിച്ച് കര്‍പ്പൂരമുഴിഞ്ഞു തൊഴുന്നതോടെയാണ് ചടങ്ങു പൂര്‍ത്തിയാകുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഈ പൂജാകര്‍മ്മത്തിലേക്ക് 2033 വരെയുള്ള ബുക്കിങ്ങ് നിലവില്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഇതിനായി മൊത്തത്തില്‍ ചിലവ് വരുന്നത്. 75,000 രൂപ ദേവസ്വത്തില്‍ അടയ്ക്കണം. കൂടാതെ ഒരു ലക്ഷം രൂപയും ചിലവ് വരും.കന്നിമാസ പൂജ പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്നലെ അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button