Latest NewsIndia

ചാരപ്രവർത്തനം, ഡൽഹിയിൽ ചൈനീസ്​ പൗരൻ അറസ്റ്റിൽ

ഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന്​ സംശയിക്കുന്ന ചൈനീസ്​ പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ചാർലി പെങ്​ (39) എന്നയാളാണ്​ അറസ്​റ്റിലായത്​.

സെപ്​റ്റംബർ 13 ന്​ ഡൽഹിയിലെ മഞ്​ജു കാടില്ല കോളനിയിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. ഇന്ത്യൻ പാസ്​പോർട്ട്​, ആധാർ കാർഡ്​, 3.5 ലക്ഷം രൂപ എന്നിവ ഇയാളിൽ നിന്ന്​ പിടിച്ചെടുത്തതായി പോലീസ്​ പറഞ്ഞു.

പെങ്​ അഞ്ചു വർഷം മുമ്പാണ്​ ഇന്ത്യയിലെത്തിയത്​​. അന്നു മുതൽ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലും ഹിമാചൽ പ്രദേശിലുമായി സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മണിപ്പൂരിൽ നിന്ന്​ പാസ്​ പോർട്ട്​ തരപ്പെടുത്തകയും ചെയ്തു.

പെങ്​ താമസിച്ചിരുന്ന വീട്ടിൽ നിന്ന്​ ഇയാൾ​ ചാരനാണെന്ന്​ തെളിയിക്കുന്ന നിരവധി രേഖകളും എസ്​.യു.വിയും പിടിച്ചെടുത്തിട്ടുണ്ടെന്ന്​ പോലീസ്​ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button