KeralaLatest News

പ്രണയം നടിച്ച് സഹപാഠിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി; പിന്നാലെ പീഡന ശ്രമവും ; എന്‍ജിനീയറിങ് വിദ്യാർത്ഥി പിടിയിൽ

ചിത്രങ്ങള്‍ വ്യാജ ഫേയ്‌സ്ബുക് ഐഡി നിര്‍മ്മിച്ച്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അയച്ചുകൊടുത്തുചിത്രങ്ങള്‍ വ്യാജ ഫേയ്‌സ്ബുക് ഐഡി നിര്‍മ്മിച്ച്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അയച്ചുകൊടുത്തു

തിരുവനന്തപുരം: സഹപാഠിയോട് പ്രണയം നടിച്ച് അടുത്തുകൂടുകയും പെൺകുട്ടി അറിയാതെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്ത എന്‍ജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ വെള്ളനാട് കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബുവിനെയാണ് അറസ്റ്റിലായത്. ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും ഫോണില്‍ പകര്‍ത്തുകയും ശേഷം ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് മനസിലാക്കിയ പെൺകുട്ടി സഹപാഠിക്കെതിരെ കോളേജ് പ്രിന്‍സിപ്പലിനു പരാതി നൽകി.

എന്നാൽ ഇതിൽ കലിപൂണ്ട പ്രതി സഹപാഠിയെ ലാബ് റൂമില്‍ വച്ച്‌ ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കോളജില്‍നിന്നു പുറത്തായെങ്കിലും ചിത്രങ്ങള്‍ വ്യാജ ഫേയ്‌സ്ബുക് ഐഡി നിര്‍മ്മിച്ച്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അയച്ചുകൊടുത്തു. വിദ്യാര്‍ത്ഥിനിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസം കണ്ടെത്തിയാണ് പ്രതിയിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button