KeralaLatest News

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന: മെഡിക്കല്‍ കോളേജില്‍

കൊച്ചി•കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ചുവേദന. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ബിഷപ്പിനെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ അഭിപ്രായം ലഭിച്ച ശേഷമാകും പോലീസ് തുടര്‍ തീരുമാനം എടുക്കുക.

ഇ.സി.ജിയില്‍ വ്യതിയാനം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കൊച്ചിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ബിഷപ്പിന് രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button