ചെന്നൈ•കാമുകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്–തെലുങ്ക് ടെലിവിഷൻ നടിയായ നീലാനിയാണ് കഴിഞ്ഞദിവസം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.
കഴിഞ്ഞദിവസം നിലാനിയുടെ കാമുകൻ ആണെന്ന അവകാശപ്പെട്ട് ഗാന്ധി ലളിത് കുമാർ എന്ന യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കിയിരുന്നു. ഇതിനെ തുടർന്ന് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ച് നടു സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയിരുന്നു. പരസ്ത്രീ ബന്ധത്തെത്തുടര്‍ന്നാണ് താന്‍ ഇയളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് നടി വെളിപ്പെടുത്തി.
മൂന്നു വര്‍ഷം മുമ്പാണ് ഗാന്ധി ലളിത് കുമാറിനെ പരിചയപ്പെടുന്നത്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഞങ്ങൾ നല്ല സൃഹൃത്തുക്കളായി. പിന്നീട് ഒരു ഘട്ടത്തിൽ അയാൾ വിവാഹാഭ്യർഥന നടത്തി. പക്ഷേ ഞാൻ അതിന് വിസമ്മതിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. അവരടെ ഭാവിയെ കരുതിയാണ് വിവാഹം വേണ്ടെന്ന വച്ചത്. പക്ഷേ ഗാന്ധിയെ വിവാഹം ചെയ്താൽ സുരക്ഷ ലഭിക്കുമെന്ന് തോന്നിയിരുന്നു. അത് ഞാൻ അയാളോട് പറഞ്ഞില്ല. അതിനിടയിലാണ് അയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്. അതോടെ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നുവെന്നും നിലാനി പറഞ്ഞു.
അയാൾ പലപ്പോഴും സമനില തെറ്റിയായിരുന്നു പെരുമാറ്റം. തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇപ്പോൾ ഒരു തെളിവുമില്ലാതെയാണ് ആത്മഹത്യക്ക് കാരണം താനാണെന്ന തരത്തിൽ വാർത്തകൾ വരുന്നതെന്നും നിലാനി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
Post Your Comments