കൊല്ലം: റിസര്‍വേഷൻ കോച്ചുകളില്‍ കയറുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെ കര്‍ശനനടപടി സ്വീകരിക്കാന്‍ റെയില്‍വേയുടെ നിര്‍ദ്ദേശം. ടിക്കറ്റ് പരിശോധകര്‍ പിടികൂടിയാല്‍ പിഴ തുക നല്‍കി യാത്ര തുടരുന്ന ഇപ്പോഴത്തെ സമ്പ്രദായം ഇതോടെ ഇല്ലാതാവും. ഇത്തരം കോച്ചുകളില്‍ യാത്രചെയ്യുന്ന സീസണ്‍ ടിക്കറ്റ് യാത്രികരുടെ വിശദാംശങ്ങള്‍ ടിക്കറ്റ് പരിശോധകര്‍ ശേഖരിക്കുന്നുണ്ട്.
ആവശ്യമെങ്കില്‍ സീസണ്‍ ടിക്കറ്റ് റദ്ദാക്കാനാണിത്. സീസണ്‍ ടിക്കറ്റ് യാത്രികര്‍ക്കു സഞ്ചരിക്കാവുന്ന കോച്ചുകള്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നും റിസര്‍വ്ഡ് കോച്ചുകളിലെ ഇവരുടെ യാത്ര മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്കു പ്രയാസമാകാതിരിക്കാനാണു കര്‍ശന നടപടികളെന്നുമാണു റെയില്‍വേയുടെ നിലപാട്. കൂടാതെ റെയില്‍വേ പ്രോസിക്യൂഷന്‍ വിഭാഗത്തില്‍ നിന്നും കര്‍ശന നടപടികള്‍ക്കു നിര്‍ദേശമുണ്ട്.
അടുത്ത സമയത്ത് തിരക്കേറിയ ദിവസങ്ങളില്‍ ചില സീസണ്‍ ടിക്കറ്റ് യാത്രികര്‍ അനുവദനീയമല്ലാത്ത കോച്ചുകളില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധകരുമായി തര്‍ക്കങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണു നീക്കം.
Post Your Comments