ആരും കൊതിക്കുന്നത്ര അഴകുള്ള നേത്രങ്ങള്‍, അഹലാനിയെന്ന കുഞ്ഞിന്റെ കണ്ണിന്റെ തിളക്കം ആരെയും ആകര്‍ഷിക്കുന്നതാണ്, എന്നാല്‍ ഇത് അവളെ അടുത്തറിയവുന്നവര്‍ക്ക് സമ്മാനിക്കുന്നത് തീരാ നൊമ്പരമാണ്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു. കെരീന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് മെഹലാനി ശ്രദ്ധിക്കപ്പെടുന്നത്.
മെഹലാനിയുടെ സുന്ദരമായ ചിത്രങ്ങള്‍ വൈറലായതോടെയാണ് അവളുടെ രോഗത്തെപ്പറ്റിയും കെരീന വെളിപ്പെടുത്തിയത്.ഒരു ജനിതക രോഗമാണ് മെഹലാനിയുടെ കണ്ണുകളുടെ ഭംഗിക്ക് പിന്നിലെ രഹസ്യം. ‘ആക്സന്‍ഫെല്‍ഡ്- ഗീഗര്‍’ (Axenfeld-Gieger) എന്ന അസുഖത്തെപ്പറ്റി അതിന് മുമ്പ് കെരീന കേട്ടിരുന്നില്ല. അത് എന്താണെന്ന് പോലും അറിയില്ല. കണ്ണുകളിലെ ഐറിസ് ഒന്നുകില്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ തീരെ ചെറുതായിരിക്കും, കൃഷ്ണമണിയാണെങ്കില്‍ വളരെ വലുതും, കൃത്യമായി ആകൃതിയില്ലാത്തതും ആയിരിക്കും.
മേണ കാഴ്ച പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്ന ഭീകരമായ അസുഖം!വെളിച്ചം നേരിടാനുള്ള കഴിവ് കുറവായതിനാല്‍ സണ്‍ഗ്ലാസ് വച്ചാണ് മെഹലാനി പുറത്തേക്കിറങ്ങുന്നത്. മിനോസോട്ടയിലെ വീടിന്റെ മുറ്റത്തേക്ക് പോലും ഈ ഗ്ലാസില്ലാതെ കുഞ്ഞ് മെഹലാനിക്ക് ഇറങ്ങിക്കൂട. മകളുടെ മുഖത്തേക്ക് ഓരോ തവണ നോക്കുമ്പോഴും കെരീനയുടെ ഹൃദയം ഉറക്കെയിടിച്ചു. അങ്ങനെ പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അടിയന്തരമായ ശസ്ത്രക്രിയ ഉടന്‍ നടത്തി. അതിനാല്‍ കാഴ്ച നഷ്ടപ്പെടാതെ മെഹലാനിയെ രക്ഷപ്പെടുത്താനായി. എങ്കിലും കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
https://twitter.com/karinaa_ortega/status/1040719950665711617
സോഷ്യല്‍ മീഡിയ വഴി ഈ രോഗത്തെപ്പറ്റി കൂടുതല്‍ പറയാനും അറിയാനുമായി ഒരു കമ്മ്യൂണിറ്റി തന്നെ കെരീന തുടങ്ങിക്കഴിഞ്ഞു, സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് നേര്‍ വഴി കാട്ടാനും പിന്തുണയേകാനും കെരീന മുന്നിലുണ്ട്. തനിക്ക് എന്തു രോഗമാണെന്നോ, അതെത്ര ഭീകരമാണെന്നോ അറിയാതെ സന്തോഷത്തോടെ സണ്‍ഗ്ലാസ് വെച്ചു നടക്കുന്ന കുഞ്ഞു മെഹലാനി തന്റെ വീടിന്റെ വെളിച്ചമാണെന്ന് കെരീന പറയുന്നു.
Post Your Comments