കർണാടക : പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചതിനു പിന്നാലെ കാമ്പയിനുമായി കർണാടക. കേന്ദ്ര ഭരണ പ്രദേശങ്ങളൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് ഏറ്റവും വിലകുറവ് കര്ണാടകയിലാണെന്നു വ്യക്തമാക്കിയുള്ള കാമ്പയിൻ ആരംഭിക്കുന്നത്.
ഇതിലൂടെ അധിക വില്പനയും അധികവരുമാനവുമാണ് ജെ.ഡി.എസ് – കോൺഗ്രസ് സഖ്യ സർക്കാർ ലക്ഷ്യമിടുന്നത്.
നികുതിയിൽ ഇളവ് വരുത്തി ഇന്ധന വിലയിൽ രണ്ടു രൂപ കുറച്ചപ്പോഴുണ്ടായ നഷ്ടം, ഇതിലൂടെ മറി കടക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കാമ്പയിനിന്റെ ഭാഗമായി ദേശീയ പാതയോരങ്ങളിലും ഇന്ധന വിലയിലെ വ്യത്യാസം വ്യക്തമാക്കി കൂറ്റൻ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. പെട്രോളിന് 3.25 ശതമാനവും ഡീസലിന് 3.27 ശതമാനവും നികുതിയാണ് കർണാടക കുറച്ചത്.
Post Your Comments