ലണ്ടന്‍: നവജാതശിശുക്കളുടെ കൂട്ടമരണത്തെ തുടർന്ന് ആരോപണങ്ങളുടെയും പരാതികളുടെയും നാടുവിലായിരിക്കുകയാണ് ബ്രിട്ടനിലെ ഒരു ആശുപത്രി. ഷ്ര്യൂസ്ബറി ടെല്‍ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിക്കെതിരെയാണ് പരാതികൾ ഉയരുന്നത്. സിസേറിയന് നടത്താതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ചതും നിരവധി കുട്ടികള്‍ പരിക്കോടെ പിറന്നതുമാണ് ആശുപത്രിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവരുടെ നിസാര രോഗങ്ങള്‍ പോലും തിരിച്ചറിയാനാവാതെ ഗുരുതരമാക്കിയെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയരുന്നുണ്ട്.
104 കുടുംബങ്ങളാണ് കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ തങ്ങള്‍ക്ക് ഈ ആശുപത്രിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസ് ജേര്‍ണലിനും ബിബിസിക്കും ലഭിച്ച കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കായ്ലെയ്ഗ് ഗ്രിഫിത്ത്സ് എന്ന സ്ത്രീയുടെ മകളായ പിപ്പ ഷ്ര്യൂസ്ബറി ടെല്‍ഫോര്‍ഡ് മെറ്റേര്‍ണിറ്റി യൂണിറ്റില്‍ നിന്ന് മരിച്ചിരുന്നു. ഇവിടുത്തെ പിഴവുകള്‍ കാരണമാണ് തനിക്ക് മകളെ നഷ്ടപ്പെട്ടതെന്ന് ഈ അമ്മ ആരോപിക്കുന്നു.
ഇവിടെ നിന്നും ലഭിക്കുന്ന കെയര്‍ വളരെ സുരക്ഷ കുറഞ്ഞതാണെന്നും അവര്‍ ആരോപിക്കുന്നു. ഇത്തരം 35 കേസുകളെ കുറിച്ച് തങ്ങള്‍ ഇപ്പോള്‍ തന്നെ അന്വേഷിച്ചിട്ടുണ്ടെന്നും ഇതില്‍ 25 കേസുകളിലും കെയറില്‍ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നുവെന്നുമാണ് ട്രസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നവജാതശിശുക്കളുടെ ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങള്‍ക്ക് പോലും ഇവിടെ നിന്നും ചികിത്സ ചെയ്യാത്തതിനാല്‍ കുട്ടികള്‍ മരിച്ച് പോയെന്നും അവ ഒഴിവാക്കാവുന്ന മരണങ്ങളായിരുന്നുവെന്നും വിലപിച്ച് നിരവധി കുടുംബങ്ങളാണ് ഈ ആശുപത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments