വണ്ടൂർ: ദമാമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വാണിയമ്പലം ശാന്തിനഗർ അമ്പലപ്പറമ്പൻ ബഷീറിന്റെ മകൻ നവാസ് (28)ആണ് മരിച്ചത്. നവാസ് വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുമ്പോൾ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടി അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. മറ്റു നാലുപേർക്കും പരുക്കുണ്ട്. ഭാര്യ: ഹസ്ന. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഫിറോസ്, റിയാസ്, സറീന.
Post Your Comments