കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാധാരണക്കാരനല്ല. ഇക്കാരണത്താല്‍ ഉന്നതങ്ങളില്‍ ഏറെ പിടിയുള്ള ബിഷപ്പിന്റെ അറസ്റ്റ് അട്ടിമറിയ്്ക്കാനാണ് സാധ്യത. കേരളത്തില്‍ ചോദ്യം ചെയ്യലിന് എത്തിയത് മുതല്‍ അതീവ രഹസ്യമായിട്ടാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ യാത്രകളും താമസവും മറ്റുമെല്ലാം. ചാനല്‍ ക്യാമറയില്‍ പതിയാതിരിക്കാനും അതോടൊപ്പം തന്നെ സംസ്ഥാനത്ത് കത്തുന്ന പ്രതിഷേധത്തില്‍ അക്രമം ഉണ്ടായേക്കുമോ എന്ന ഭയവുമാണ് ഇത്രയും സുരക്ഷ ഒരുക്കാന്‍ പൊലീസ് തയ്യാറാക്കുന്നത്.
ഇന്നലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നാടകീയമായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തറയിലെ അത്യാധുനിക ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ബിഷപ്പ് എത്തിയ വാഹനത്തിന് പൊലീസ് എസ്‌കോര്‍ട്ട് നല്‍കിയതോടെ, ഈ വാഹനത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉണ്ടായിരിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ വാഹനവ്യൂഹത്തിന് ഒപ്പം സഞ്ചരിച്ച മറ്റൊരു കാറിലായിരുന്നു ബിഷപ്പ് ഉണ്ടായിരുന്നത്.
ഇന്നലെ രണ്ട് വാഹനങ്ങളിലായിട്ടാണ് ബിഷപ്പിനെ ചോദ്യം ചെയ്യലിന് എത്തിച്ചത്. ഹോട്ടലില്‍ നിന്നും ഒരേ സമയം രണ്ട് വാഹനങ്ങള്‍ പുറത്തേക്ക് പോയപ്പോള്‍ ബിഷപ്പ് ഉണ്ടെന്ന് കരുതിയ വാഹനത്തിന് പിന്നാലെ ചാനല്‍ ക്യാമറകള്‍ പോയപ്പോള്‍ മറ്റൊരു വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് മരടിലെ ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലാണ് തങ്ങിയത്. ഇവിടേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നല്‍കിയിരുന്നില്ല.
താമസക്കാരല്ലാതെ ആരെയും കടത്തി വിടുന്നില്ല. മരട് പൊലീസും പ്രൈവറ്റ് സെക്യൂരിറ്റിയും സുരക്ഷ ഒരുക്കുന്നു.സ്പെഷ്യല്‍ ബ്രാഞ്ചും ഷാഡോ പൊലീസും മഫ്തിയില്‍. മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ല.ബിഷപ്പ് വേഷം മാറിയാണ് ഹോട്ടലില്‍ എത്തിയതെന്ന് ജീവനക്കാര്‍ പറയുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച്. ബ്ലൂ ജീന്‍സും വൈറ്റ് ടീഷര്‍ട്ടും ഭക്ഷണം റൂമിലേക്ക് എത്തിക്കുന്നു. ഹോട്ടലിന് അതീവ സുരക്ഷ. രാവിലെ ലോബിയില്‍ വന്നിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. 11 ാം നിലയ്ക്ക് മുകളിലാണ് ബിഷപ്പ് താമസിക്കുന്ന സ്യൂട്ട് റൂം.
ഇവിടെ നിന്നും ഇന്ന് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് പോകുന്നതിനും വലിയ ഒരുക്കങ്ങളാണ് ബിഷപ്പിന്റെ അനുയായികള്‍ ഒരുക്കിയത്. ഗേറ്റിന് പുറത്ത് ബിഷപ്പ് ലോഞ്ചിലേക്ക് വരു്നനത് സൂം ചെയ്ത് പകര്‍ത്താന്‍ കാത്ത് നിന്ന ക്യാമറകളില്‍ പെടാതിരിക്കാന്‍ 11ാം നിലയില്‍ നിന്ന് നേരെ പോയത് മൈനസ് വണ്ണിലെ പാര്‍ക്കിങ് ലോഞ്ചിലേക്കാണ്. അവിടെ നിന്നും വോക്സ്വാഗണ്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു
Post Your Comments