ന്യൂഡല്‍ഹി: അഫ്ഗാന് ജയിലിലായിരുന്ന ഐ.എസ് ബന്ധമുള്ള മലയാളി യുവാവ് ഡൽഹിയിൽ അറസ്റ്റിലായി. വയനാട് കല്പറ്റ മുണ്ടേരി സ്വദേശിയും 26കാരനുമായ നഷീദുള്‍ ഹംസഫറാണ് അറസ്റ്റിലായത്. കാബൂളില്‍ നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ ഉടന്ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇയാളെ പിടികൂടുകയായിരുന്നു.
14 സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷമാണ് ഐ.എസില്‍ ചേരാനായി ഇയാള്‍ അഫ്ഗാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് രാജ്യം വിട്ട ഇയാള്‍ ആദ്യമെത്തിയത് ഒമാനിലാണ്. പിന്നീട് ഇറാന് വഴി കാബൂളിലെത്തുകയായിരുന്നു. കാബൂളില്‍ വച്ചാണ് ഇയാള്‍ അഫ്ഗാന് സുരക്ഷാ സേനയുടെ പിടിയിലായത്. യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
ഐ.എസ്. ബന്ധത്തിന്റെപേരില്‍ അഫ്ഗാനിസ്താന് പിടികൂടി ഇന്ത്യയ്ക്ക് കൈമാറുന്ന ആദ്യ വ്യക്തിയാണിയാള്‍. ഡല്‍ഹി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ നഷീദുളിനെ ഉടന്‍ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നാണ്.
Post Your Comments