
ന്യൂഡല്‍ഹി: ഐ.എസ് ഭീകരബന്ധത്തെത്തുടര്‍ന്ന് അഫ്ഗാന്‍ ജയിലിലായിരുന്ന വയനാട് സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റിലായി. 26കാരനായ നഷീദുള്‍ ഹംസഫറാണ് അറസ്റ്റിലായത്. വയനാട് കൽപറ്റ മുണ്ടേരി സ്വദേശിയാണ് ഇയാള്‍. കാബൂളില്‍നിന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ ഉടന്‍ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. 2015-ല്‍ കാസര്‍കോട് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ഗൂഡാലോചനയിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ നാഷിദുള്‍ ഹംസഫര്‍.
2017 ഒക്ടോബര്‍ 3നാണ് ഇയാള്‍ ഐസില്‍ ചേരാനായി ഇന്ത്യ വിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് രാജ്യം വിട്ട ഇയാള്‍ ആദ്യമെത്തിയത് ഒമാനിലാണ്. പിന്നീട് ഇറാന്‍ വഴി കാബൂളിലെത്തുകയായിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് അഫ്ഗാന്‍ സുരക്ഷ ഏജന്‍സി ഇയാളെ കഴിഞ്ഞ് വര്‍ഷം പിടികൂടി ജയിലിൽ ആക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
കേസില്‍ 16 -ാം പ്രതിയാണ് ഇയാള്‍. 2016 മെയ് ജൂലൈ മാസത്തിനിടയ്ക്ക് 14 മലയാളികള്‍ കേരളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ഐസ് ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിരുന്നു. ഐ.എസ്. ബന്ധത്തിന്റെപേരില്‍ അഫ്ഗാനിസ്ഥാന്‍ പിടികൂടി ഇന്ത്യയ്ക്ക് കൈമാറുന്ന ആദ്യ വ്യക്തിയാണിയാള്‍. ഡല്‍ഹി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ നാഷിദുള്‍ ഹംസഫറിനെ ഉടന്‍ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കും.തുടര്‍ന്ന് എറണാകുളം എന്‍ഐഎ കോടതിയല്‍ ഹാജരാക്കാനായി കൊച്ചിയിലേക്ക് കൊണ്ടു പോകും.
Post Your Comments