ന്യൂഡല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധം പുലരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ത്തിവച്ചിരുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം മോദിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ചർച്ചകളുടെ ആദ്യപടിയെന്ന നിലയില്‍ ന്യൂയോര്‍ക്കില്‍ നടക്കാന്‍ പോകുന്ന യുണൈറ്റഡ് നേഷന്‍സിന്റെ ജനറല്‍ അസംബ്ലിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കത്തില്‍ ഇമ്രാന് ഖാന് വ്യക്തമാക്കുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്യുന്നത്.
2015ല്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ പിന്നീട് പത്താന്‍കോട്ട് പട്ടാള ക്യാമ്പിൽ പാക്ക് സ്പോണ്‍സേഡ് തീവ്രവാദി ആക്രമണം നടന്നതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ വിള്ളല്‍ വീണിരുന്നു. ഇനി ഒരു ചർച്ചയുടെ ആവശ്യമില്ലെന്നു ഇന്ത്യ ശക്തമായി തുറന്നടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കശ്മീര്‍ പോലുള്ള എല്ലാ പ്രശ്നങ്ങളും ബലവത്തായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇമ്രാന് ഖാന് കത്തില്‍ വ്യക്തമാക്കുന്നത്.
Post Your Comments