ഡെറാഡൂണ്‍: പശു ഇനി ഉത്തരാഖണ്ഡില്‍ ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ എന്ന പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്.
നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസടക്കമുളളവര്‍ പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസാക്കി. കൂടാതെ പശുവിനെ മൂത്രത്തിന്റെ ‘ഔഷധ ഗുണങ്ങളെ’ കുറിച്ചും ആര്യ സഭയില്‍ പ്രതിപാദിച്ചു.
മൃഗങ്ങളില്‍ പശു മാത്രമാണ് ഓക്സിജന്‍ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി അവര്‍ ചൂണ്ടിക്കാട്ടിയത്.
Post Your Comments