പത്തനംതിട്ട; ആറന്മുള എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് ആണ് എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പരാതി. വീണയുടെ അടുത്ത് നിൽക്കുന്ന ഫോട്ടോ കാട്ടിയാണ് പലരിൽ നിന്നും ഇയാൾ പണം തട്ടിയത്. പതിനഞ്ചോളം പേരിൽ നിന്നും പണം തട്ടിയതായാണ് പരാതി. പത്തനംതിട്ട മാലക്കര ആറാട്ടുപുഴ ബിജോ ഭവനിൽ ബിജോ മാത്യുവിനെതിരെയാണ് നിരവധി പേർ പരാതി നൽകിയത്. അടൂർ, തിരുവല്ല , ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാർ.
കോന്നി സ്വദേശിയുടെ വിദേശത്തുള്ള കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തുക തട്ടിയെടുത്തത്. തുടർന്ന് ഇവർക്ക് വിസയും എൻട്രി പെർമിറ്റും ടിക്കറ്റും നൽകിയെങ്കിലും ഇതെല്ലാം വ്യാജമായിരുന്നു. ഇവരുടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് ഒളിവിലാണെന്ന് അറിയാൻ കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു. വിവരങ്ങൾ ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായവരിൽ ഒരാൾ അടൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
Post Your Comments