Latest NewsIndia

വേലക്കാരിയും സുഹൃത്തും ചേര്‍ന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യയേയും മകളേയും ബന്ദിയാക്കി മര്‍ദ്ദിച്ചു: ശേഷം മോഷണവും

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യയേയും മകളേയും വേലക്കാരിയും സുഹൃത്തും ചേര്‍ന്ന് ബന്ദിയാക്കി ഇരുന്പ് കമ്പി കൊണ്ട് മര്‍ദ്ദിക്കുകയും ശേഷം വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ചാതായി പരാതി. മുന്‍ ജഡ്ജി ദലിപ് കുമാര്‍ കപൂറിന്റെ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം കുടുംബത്തിന് നേരെയായിരുന്നു ആക്രമണം .

മകള്‍ നല്‍കിയ വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി മുതലാണ് ഇവരെ ബന്ദിയാക്കിയിരിക്കുന്നത്. സംഭവസമയത്ത് മകളും വീട്ടിലുണ്ടായിരുന്നു. ജഡ്ജിയുടെ ഭാര്യ 78കാരിയായ റിബ്ബാ കപൂറും 45 കാരിയായ മകളുമാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്. മകളെ അവര്‍ ഇരുമ്പ് കമ്പിവെച്ച്‌ മര്‍ദ്ദിച്ചെന്നും ഓഫീസര്‍ വ്യക്തമാക്കി.

വീട്ടില്‍ നിന്നും പണവും സ്വര്‍ണത്തിനും പുറമെ കാറും മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ ജഡ്ജിയുടെ മകള്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോലിക്കാരി എത്തിയത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ന്യൂഫ്രണ്ടസ് കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ന്യൂഡല്‍ഹി ചീഫ് ജസ്റ്റീസായിരുന്ന ദലീപ് കുമാര്‍ കപൂര്‍ 2000ത്തില്‍ മസ്തിഷ്‌കാഖതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button