തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും.
കെപിസിസി അധ്യക്ഷപദവി സ്വപ്നം കണ്ട് ഒടുവില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കെ സുധാകരനെ ബിജെപിയിലേക്ക് പരസ്യമായി ക്ഷണിച്ച് നേതാക്കളും അണികളും. കെ സുധാകരന്‍ ജീ അങ്ങ് ബിജെപിയിലേക്ക് വരൂ, ഇനിയുമെന്തിന് കോണ്‍ഗ്രസില്‍ തുടരണം എന്ന ആവശ്യവുമായി കെ സുധാകരന്റെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് ബിജെപിക്കാര്‍ ക്ഷണം ആരംഭിച്ചിരിക്കുന്നത്.
ബിജെപി നേതാക്കളും അണികളും ഒരുപോലെയാണ് സുധാകരനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നത്. ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അവന്‍ വരും.. എന്നു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി അണികള്‍ സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ട് രംഗത്തുവന്നത്.
അതേസമയം സൈബര്‍ ലോകത്ത് ബിജെപി അണികളുടെയും നേതാക്കളുടെയും ക്ഷണമുണ്ടെങ്കിലും അതൊന്നും സുധാകന്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അദ്ദേഹം കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്ന് വീണ്ടും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരപക്ഷം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സുധാകര അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പുതിയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments