ഡബ്ലിന്‍: നാശം വിതക്കുന്ന ‘അലി’ കൊടുങ്കാറ്റ് ശക്തമാകുന്നു. രണ്ടു പേരുടെ ജീവൻ ഇതുവരെ അലി അപഹരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
അറ്റ്‌ലാന്‍റിക്കില്‍ രൂപമെടുത്ത കൊടുങ്കാറ്റ് രാജ്യത്തിന്‍റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായാണ് ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വടക്കൻ അയർലണ്ട്, സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ പ്രദേശങ്ങളിൽ രാത്രി 10 മണി വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments