Latest NewsIndia

കണ്ണുനനച്ച ചിത്രം ; ആ കുടുംബത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയില്‍ ഏര്‍പ്പെടാന്‍

ഡൽഹി :  അച്ഛന്റെ മൃതദേഹത്തിന് അരികിൽ നിന്ന് കരയുന്ന കൊച്ചു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിലേക്കുള്ള നേര്‍ക്കാഴ്ച്ചയായത്.

ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപയാണ് . നഗരത്തിലെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ് ശുചീകരണത്തൊഴിലാളികള്‍ എന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. അനിലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണിയുടെ ക്യാമറയില്‍ പതിഞ്ഞത്.

മുഖം മറച്ച് മൃതദേഹത്തിനടുത്ത് നിന്ന് അച്ഛാ എന്നുവിളിച്ച് കരയുന്ന കുട്ടിയുടെ ചിത്രം കണ്ണുനനയിപ്പിച്ചെന്നും ശുചീകരണത്തൊഴിലാളികളുടെ ദുരിതജീവിതം പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചാണ് താന്‍ ആ ചിത്രം പങ്കുവച്ചതെന്നും ശിവ് സണ്ണി പറഞ്ഞു.

ഒരാഴ്ച്ച മുമ്പാണ് അനിലിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ന്യുമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാനുള്ള പണം അനിലിന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി പറഞ്ഞു.ഒപ്പം ഡൽഹിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജീവൻ പൊലിയുന്ന നിരവധി ആളുകളുടെ പ്രതിനിധി മാത്രമാണ് മരിച്ച അനിലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button