Latest NewsUSA

ലോകത്തിനെ ആശങ്കയിലാഴ്ത്തി യു.എസ്.-ചൈന വ്യാപാരയുദ്ധം മുറുകുന്നു

മൂന്നാം ഘട്ടത്തില്‍ 26,700 കോടി ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തും

വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി അമേരിയ്ക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ തീരുമാനം. ഇതോടെ ആഗോള വ്യാപാര മേഖലയില്‍ യു.എസ്.-ചൈന വ്യാപാരയുദ്ധം ശക്തമാകുന്നു. ലോകത്തിനെ തന്നെ ആശങ്കയിലാഴ്ത്തും വിധമാണ് ട്രംപിന്റെ പുതിയ തീരുമാനം. 20,000 കോടി ഡോളറിന്റെ (14 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് അമേരിയ്ക്ക തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ചമുതല്‍ ഇത് നിലവില്‍ വരും. ആറായിരത്തോളം ഉത്പ്പന്നങ്ങള്‍ തീരുവയിലുള്‍പ്പെടും. ചൈനയില്‍ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പകുതിയോളം വരുമിത്. അരി, തുണിത്തരങ്ങള്‍, ഹാന്‍ഡ്ബാഗ് തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നു.

പത്തു ശതമാനമായിരിക്കും ആദ്യഘട്ട തീരുവ. അടുത്ത വര്‍ഷം മുതല്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ 2019 ജനുവരി ഒന്നു മുതലായിരിക്കും വര്‍ദ്ധനവ് നിലവില്‍ വരിക. മൂന്നാം ഘട്ടത്തില്‍ 26,700 കോടി ഡോളറിന്റെ (ഏകദേശം 19.43 ലക്ഷം കോടി രൂപ) ഉത്പ്പന്നങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. ഈ ഘട്ടത്തില്‍ ഏതാണ്ട് മുഴുവന്‍ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയില്‍ വരും.

യു.എസ്.-ചൈന വ്യാപാരത്തിലുള്ള അധാര്‍മ്മികതായണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്ക് വഴിവച്ചതെന്ന് ട്രംപ് പറഞ്ഞു. വ്യാപാരത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടും ചൈന അതിനു തയ്യാറായില്ല. യുഎസിനെ ന്യായമായ രീതിയിലല്ല ചൈന പരിഗണിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. യുഎസിലെ കര്‍ഷരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് ചൈന തിരിച്ചടി നല്‍കാന്‍ ഉദ്ദേശമിട്ടാല്‍ മൂന്നാംഘട്ട തീരുവയിലേക്ക് കടക്കുംമെന്നും ട്രംപ് പറഞ്ഞു.

നേരത്തേ 5,000 കോടി ഡോളറിന്റെ (ഏകദേശം 3.46 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ്. തീരുവ ചുമത്തിയിരുന്നു. വ്യാപാരം, സാങ്കേതികവിദ്യാ കൈമാറ്റം, ഹൈ-ടൈക് ഇന്‍ഡസ്ട്രിയല്‍ സബ്‌സിഡി എന്നിവയുമായി ബന്ധപ്പെട്ട ചൈനയുടെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.

എന്നാല്‍ അമേരിക്കയുടെ തീരുമാനത്തില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ചൈനയും വ്യക്തമാക്കി. യു.എസില്‍ നിന്ന് ചൈനയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 6,000 കോടി ഡോളറിന്റെ (ഏകദേശം 4.36 ലക്ഷം കോടി രൂപ) ഉത്പന്നങ്ങള്‍ക്ക് ചൈന തീരുവ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ചൈനീസ് വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തു വിട്ടത്. യുഎസിന്റെ ചൈനയിലേയ്ക്കള്ള യു.എസ്. കയറ്റുമതിയുടെ 80 ശതമാനത്തോളം വരുമിത്. യു.എസില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. വ്യാപാരയുദ്ധം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കായി ഉന്നതസംഘത്തെ വാഷിങ്ടണിലേക്ക് അയക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവയേര്‍പ്പെടുത്തിക്കൊണ്ടുള്ള യു.എസ്. നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ിത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button