കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന രണ്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തൃക്കുന്നപ്പുഴ മേടയില്‍ പടീറ്റതില്‍ ഗിരീഷിന്റെ മകന് സായൂജിനാണു (2) പരുക്കേറ്റത്.
തിരുവനന്തപുരത്തു പോകാനായി എത്തിയതായിരുന്നു ഗിരീഷും കുടുബവും. ബന്ധുവിന്റെ കൂടെ നിന്നിരുന്ന സായൂജിനെ പ്ലാറ്റ്ഫോമിലൂടെ എത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്നവര്‍ നായയെ തുരത്തിയെങ്കിലും സായൂജിന്റെ കൈയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആര്‍പിഎഫിന്റെ സഹായത്തോടെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിരോധ മരുന്ന് ഇല്ലാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments