കൊല്ലം•ഐ.ജി ശ്രീജിത്ത് ഊരും പേരും ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര്‍ നായര്‍ രംഗത്ത്. ശ്രീജിത്തിനെതിരെ ഏതെങ്കിലും രീതിയില്‍ സംസാരിച്ചിട്ടുള്ള സമയത്തെല്ലാം ഊരും പേരും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്‌സൈറ്റുകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വരുന്നത് പതിവാണെന്ന് രശ്മി പറയുന്നു.
ഒരിക്കല്‍ ഇയാളുടെ കപടതകള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചതിന് പിറ്റേ ദിവസം മുതല്‍ ‘രശ്മീ നായരുടെ നഗ്ന വീഡിയോ പ്രചരിക്കുന്നു’ എന്നൊരു തലക്കെട്ടോടെ ഉള്ള മഞ്ഞവാര്‍ത്ത ഊരും പേരും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി ഒരാഴ്ച അതങ്ങനെ തന്നെ തുടര്‍ന്നു . രണ്ടു ദിവസം മുന്‍പ് നമ്പി നാരായണനെ കുറിച്ച് ഇയാള്‍ പറഞ്ഞത് എഴുതിയിരുന്നു. ഇന്നലെ മുതല്‍ ‘ രശ്മീ നായര്‍ പരിപൂര്‍ണ്ണ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു’ എന്നൊരു തലക്കെട്ട് ഇതേ പോലെ ഊരും പേരും അഡ്രസും ഇല്ലാത്ത ന്യൂസ് പോര്‍ട്ടല്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും രശ്മി പറഞ്ഞു.
ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല . ശ്രീജിത്ത് തന്‍റെ ക്രിമിനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ അപമാനിക്കാന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന് ഞാന്‍ തികച്ചും സംശയിക്കുന്നുവെന്നും രശ്മി പറഞ്ഞു.
ഇത്തരം മനപൂര്‍വം അപമാനിക്കുവാനുള്ള ലക്ഷ്യത്തോടെയുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് നടത്തിപ്പുകാരും ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്തും തമ്മിലുള്ള നിയമ വിരുദ്ധമായ ബന്ധങ്ങള്‍ കേസെടുത്തു അന്വേഷിക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സൈബര്‍ ഡോം ചുമതലയുള്ള ഐ.ജി മനോജ് എബ്രഹാമിനും കൊല്ലം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/resminairpersonal/posts/480144412483135
Post Your Comments