KeralaLatest News

കായിക താരങ്ങള്‍ക്ക് പൊലീസില്‍ 146 തസ്തികകള്‍ നീക്കിവെച്ച് സര്‍ക്കാര്‍ ഉത്തരവ്

ഫുട്‌ബോള്‍ പുരുഷടീമിലേക്ക് 18 പേര്‍ക്കും ഹാന്റ് ബോള്‍ പുരുഷടീമിലേക്ക് 12 പേര്‍ക്കും നിയമനം നല്‍കും

തിരുവനന്തപുരം: കേരളാ പോലീസില്‍ 146 തസ്‌തി‌കകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി . വിവിധ സായുധബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കി വെച്ചത്. അത് ലറ്റിക്‌സില്‍ പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം തസ്തികകള്‍ അനുവദിച്ചു. ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവനിത ടീമുകള്‍ക്ക് 12 വീതവും വോളീബോള്‍ പുരുഷവനിതാടീമുകള്‍ക്ക് 12 വീതവും തസ്തിക മാറ്റിവെച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ പുരുഷടീമിലേക്ക് 18 പേര്‍ക്കും ഹാന്റ് ബോള്‍ പുരുഷടീമിലേക്ക് 12 പേര്‍ക്കും നിയമനം നല്‍കും. നീന്തലില്‍ പുരുഷവനിതാവിഭാഗങ്ങളില്‍ യഥാക്രമം ആറും നാലും തസ്‌തികകളാണ് അനുവദിച്ചത്. രണ്ട് വീതം പുരുഷവനിതാ സൈക്ലിംഗ് താരങ്ങള്‍ക്കും പൊലീസില്‍ നിയമനം ലഭിക്കും. ഈ മേഖലകളില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍, നാഷണല്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് സര്‍വ്വകലാശാല, സ്‌കൂള്‍ കായികമേളകളില്‍ മെഡല്‍ നേടിയവര്‍ എന്നിവരില്‍ നിന്നും നിയമനം നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ വന്നതിനുശേഷം 58 കായിക താരങ്ങള്‍ക്ക് കേരളാ പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാല് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുവാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button