തിരുവനന്തപുരം: പ്രളയ ദുരന്തത്തിനുശേഷം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കാതിരുന്നത് പാര്‍ട്ടി തീരുമാനം ഉള്ളതുകൊണ്ടായിരുന്നെന്ന് എംഎല്‍എ രാജു എബ്രഹാം. ഇക്കാര്യം വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്തെ മീറ്റ് ദ പ്രസ്സ് പരിപാടിയിലാണഅ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത പ്രളയമുണ്ടായത് ഡാമുകള്‍ തുറന്നുതുകൊണ്ടാണെന്ന വിവാദമുണ്ടായത് കാര്യങ്ങളെ കുറിച്ചുള്ള അജ്ഞതയാണെന്നും രാജു പറഞ്ഞു. സ്വന്തം മണ്ഡലമായ റാന്നിയിലാണ് ആദ്യം പ്രളയമുണ്ടായത്. എന്നാല്‍ മഴപ്പെയ്യുമെന്നുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്രയും കനക്കുമെന്നുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടായതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ ഇല്ലെന്നും വിവാദം ഭയന്നാണു ഒന്ന് വാങ്ങാത്തതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
Post Your Comments