Latest NewsUK

മകള്‍ക്ക് കാമുകനുണ്ടെന്നറിഞ്ഞ് കന്യകാത്വ പരിശോധനയും വധഭീണിയും: ദമ്പതികള്‍ക്ക് സംഭവിച്ചത്

സോഫിയക്കൊപ്പം കാമുകനായ മാര്‍ഷല്‍-ടെല്‍ഫര്‍നെ വീട്ടില്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങളള്‍ക്ക്  തുടക്കം കുറിച്ചത്

ലണ്ടന്‍: കാമുകനുണ്ടെന്ന വിവരമറിഞ്ഞ് മകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സൗത്ത് ലണ്ടനില്‍
സോഫിയ എന്ന യുവതിയെയാണ് മാതാപിതാക്കള്‍ പരിശോധനയ്ക്കായി കൊണ്ടു പോയത്. കൂടാതെ ഇവരേയും കാമുകനേയും വധിക്കുമെന്നും അച്ഛനമ്മമാര്‍ ഭീഷണിപ്പെടുത്തി. ഇറാനിയന്‍ ദമ്പതികളായ മിട്ര എയ്ഡിയാനി(42)യും അലി സഫറിനേയുമാണ് സ്വന്തം മകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിച്ചത്. സോഫിയയുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സോഫിയക്കൊപ്പം കാമുകനായ മാര്‍ഷല്‍-ടെല്‍ഫര്‍നെ വീട്ടില്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങളള്‍ക്ക്  തുടക്കം കുറിച്ചത്. മാര്‍ഷനിലെ മകളോടൊപ്പം കണ്ടെത്തിയ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക എത്തിയ്ക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ആശുപത്രിയിലെ ഡോക്ടറായ ഹെലന്‍ ലെവിസും രംഗത്തെത്തിയിട്ടുണ്ട്. സോഫിയയുടെ കന്യാകത്വം
പരിശോധിക്കാന്‍ തന്റെ അടുത്ത് ഇവര്‍ എത്തിയിരുന്നതായി ഹെലന്‍ കോടതിയില്‍ പറഞ്ഞു. കൂടാതെ യുവതിയുടെ സമ്മതമില്ലാതെ കന്യകാത്വം പരിശോധിക്കാന്‍ തനിക്ക് സാധിക്കില്ലെന്നു പറഞ്ഞ തന്നെ മിട്ര ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. തങ്ങള്‍ മുസ്ലീങ്ങളാണെന്നത് മറക്കരുതെന്നും തങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടില്ലേയെന്നും ഇവര്‍ ഡോക്ടറോഡ് ചോദിച്ചു.

തുടര്‍ന്ന് മകളേയും കാമുകനേയും വധിക്കുമെന്ന് പറഞ്ഞ് അച്ഛനായ അലി കത്തി എടുക്കുകയും ഭീഷണിപ്പെടുത്തുകയുെ ചെയ്തു. താന്‍ മുസ്ലീം ആചാരങ്ങള്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യിന്നവളാണെന്നും കാമുകനുള്ള വിവരമറിഞ്ഞ് തങ്ങളെ പിരിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നും സോഫിയ കോടതിയില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സോഫിയയെ ഇറാനിലേയ്ക്കയക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. അവിടെയുള്ള ഒരു ബന്ധുവുമായി സോഫിയയുടെ വിവാഹം നടത്താനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. കോസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button