ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ വിജയം വിയർത്തും വിറച്ചും നേടിയതാണെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഹോങ്കോംഗിനോട് വളരെ കുറഞ്ഞ റൺസുകൾക്കാണ് ഇന്ത്യ ജയിച്ചത്. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവിന്റെയും മികവിലാണ് 285 എന്ന സ്കോർ ഇന്ത്യ നേടിയെടുത്തത്. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സില്‍ കളിയവസാനിപ്പിക്കുമ്പോള്‍ ഹോങ്കോംഗ് ലക്ഷ്യത്തില്‍ നിന്ന് 26 റണ്‍സ് മാത്രമാണ് അകലെയായിരുന്നത്.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കനത്ത പരാജയമേറ്റുവാങ്ങിയപ്പോഴും സമീപകാലത്തു കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ടീമാണ് ഇതെന്ന് പരിശീലകന് രവി ശാസ്ത്രി പറഞ്ഞിരുന്നു. അതേസമയം മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണനും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ ഹോങ്കോംഗിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments