WomenHealth & Fitness

മുടികൊഴിച്ചില്‍ അകറ്റാന്‍ ഉലുവയും

അടുക്കളയിലെ പല ചേരുവകളും ചര്‍മ, മുടി സംരക്ഷണത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നവയുമാണ്.

ഇന്ന് എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ചില എണ്ണക്കൂട്ടുകളും പെടുന്നു. അടുക്കളയിലെ പല ചേരുവകളും ചര്‍മ, മുടി സംരക്ഷണത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നവയുമാണ്.

മുടിയ്ക്ക് ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉലുവയും. ഇതിലെ ലെസിത്തീന്‍ എന്ന ഘടകം മുടി വേരുകള്‍ക്ക് ബലം നല്‍കുന്ന ഒന്നാണ്. മുടി വേരുകള്‍ക്കുണ്ടാകുന്ന ഏതു പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരവുമാണ്. ഇതിലെ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ആന്റി ഓക്സിഡന്റുകളുമെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

വെളിച്ചെണ്ണയും ഉലുവയും കലര്‍ന്ന കൂട്ടും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഉലുവ പൊടിയ്ക്കുക അല്ലെങ്കില്‍ കുതിര്‍ത്തി അരയ്ക്കുക. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നതു മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

പാലും ഉലുവയും കലര്‍ന്ന കൂട്ടും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്. പാലും ഉലുവയും കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉലുവ പൊടിയായോ പേസ്റ്റായോ ഉപയോഗിയ്ക്കാം. നെല്ലിക്കാപ്പൊടി, ഉലുവ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളരുന്നതിനും നര ഒഴിവാക്കുന്നതിനും ചേര്‍ന്ന ഹെയര്‍പായ്ക്കാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button