കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോഴും ജലന്ധര്‍ ബിഷപ്പ് നിരപരാധിയെന്ന ഉത്തരത്തിൽ ഉറച്ചുനിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു.
തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. 11 മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായത്. കോട്ടയം എസ്. പി. ഹരിശങ്കറും ഡിവൈഎസ്പി കെ സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്.
Post Your Comments