മാന്നാര്‍: താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, കര്‍ഷകരുടെ ആശങ്കയകറ്റാന്‍ വിദഗ്ധ സംഘമെത്തണമെന്ന് ആവശ്യം ശക്തമായി.
വെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പനദിയില്‍ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതര്‍ പറയുന്നത്. ചെന്നിത്തല, ബുധനൂര്‍, വീയപുരം, പള്ളിപ്പാട്, കടപ്ര, നിരണം മേഖലയിലും രോഗബാധയുള്ളതായി കര്‍ഷകര്‍ പറഞ്ഞു.
അപ്പര്‍കുട്ടനാട്ടിലെ മാന്നാര്‍ വിഷവര്‍ശേരിക്കര പാടശേഖരത്തും പരിസരത്തുമായി കിടക്കുന്ന പാവുക്കര തോട്ടുനിലത്തു സജിയുടെ 600 താറാവിന്‍ കുഞ്ഞുങ്ങളാണ് ഇന്നലെ ചത്തത്. കഴിഞ്ഞ ദിവസം ചത്ത 3000 താറാവിന്‍ കുഞ്ഞുങ്ങള്‍ക്കു പുറമെയാണിത്. കാരണം ബാക്ടീരിയ ബാധ മാന്നാര്‍ മേഖലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതു ബാക്ടീരിയ രോഗബാധ മൂലമാണെന്നു പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.സി.സുനില്‍കുമാര്‍.
Post Your Comments