മുംബൈയിലെ പ്രശസ്തമായ സീവിറി ട്യൂബര്‍ക്കുലോസിസ് (ടിബി) ഹോസ്പിറ്റലില്‍ നിന്ന് കാണാതായത് 798 പേരെ. 2013 മുതല്‍ മെഡിക്കല്‍ ഉപദേശം കണക്കാക്കാതെ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടവരുടെ എണ്ണം 3272. വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിവരാവകാശ പ്രവര്‍ത്തകനായ ചേതന്‍ കോത്താരിയ്ക്കാണ് ആശുപത്രിയില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന കണക്കുകള്‍ ലഭിച്ചത്. മരുന്നുകളുടെ അമിതോപയോഗമാണ് രോഗികളെ ആശുപത്രി വിടാന്‍ പ്രേരിപ്പിക്കുന്നത്. വന്‍തോതില്‍ പാര്‍ശ്വഭലങ്ങളുള്ള മരുന്നുകളാണ് ദിവസവും രോഗികള്‍ക്ക് കഴിക്കേണ്ടി വരുന്നത്. ദിവസം 16 മരുന്നുകള്‍ വരെ കഴിക്കുന്നവര്‍ ഇവിടെയുണ്ടന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. കേള്‍വിക്കുറവ്, ഓക്കാനം, വിശപ്പ് നഷ്ടപ്പെടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളാണ് മിക്കവയും.
എന്നാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട വൈദ്യോപദേശം നല്‍കുന്നതുമൂലം നിര്‍ബന്ധിത ഡിസ്ചാര്‍ജിന്റെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. 2016 ല്‍ മാത്രം 656 രോഗികള്‍ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി. 2017 ല്‍ ഇത് 511 ആയി കുറഞ്ഞു. ഈ വര്‍ഷം ഇത് 341 ആയി കുറഞ്ഞു. 2015ല്‍ 151 രോഗികളും 2016ല്‍ 163 രോഗികളും ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ ഒളിച്ചോടി. 2017 ല്‍ ഈ എണ്ണം 115 ആയി കുറഞ്ഞു. കൂടാതെ അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ച് പേരെ കുടുംബാംഗങ്ങള്‍ ഇവിടെ ഉപേക്ഷിച്ചുവെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചികിത്സയിലേക്ക് രോഗികളുടെ താത്പര്യം വളര്‍ത്തുക വഴിയാണ് ചികിത്സയില്‍ നിന്നുള്ള ഓളിച്ചോട്ടവും ഡിസ്ചാര്‍ജ്ജും കുറഞ്ഞതെന്ന സീവിറി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ലളിത്കുമാര്‍ ആനന്ദേ പറഞ്ഞു. ആശുപത്രി കാലഘട്ടം വളരെ നീണ്ടു നില്‍ക്കുന്നതിനാല്‍ രോഗികള്‍ വിരസത മൂലവും ആശുപത്രി വിടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗികളും ബന്ധുക്കളും ഇവരെ സന്ദര്‍ശിക്കാത്തതും രോഗികളുടെ മാനസികനിലയില്‍ മാറ്റമുണ്ടാക്കുന്നതാണ്. പുസ്തകങ്ങള്‍ നല്‍കിയും ടെലിവിഷനുകളും ആഴ്ചപ്പതികളും എത്തിച്ചും രോഗികളുടെ വിരസത അകറ്റാനും ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചതോടെയാണ് ചികിത്സ പൂര്‍ത്തിയാക്കാതെ പോകുന്നവരുടെ എണ്ണം കുറച്ചത്.
ലോകാരോഗ്യസംഘടന (WHO) 2018 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 1.3 ദശലക്ഷം പേര്‍ക്ക് ക്ഷയരോഗം മരണകാരണമായി പറയുന്നു. 2017 ല്‍ പത്ത് മില്യന്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments