Latest NewsNattuvartha

അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന പിക്കപ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

പോത്തന്‍കോട്: പരുക്കേറ്റ് ചികില്‍സയിലായിരുന്ന തച്ചപ്പള്ളി മംഗലത്തുനട കുന്നുവിള വീട്ടില്‍ സുബൈര്‍ കുഞ്ഞ്‌ – സബീദബീവി ദമ്പതികളുടെ മകന്‍ മുഹമ്മദ് റിയാസ് (19) മരിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 9.15നു കരൂര്‍ വളവിന് സമീപമായിരുന്നു സ്‌കൂട്ടര്‍ പിക്കപ് ലോറിയിലിടിച്ചു അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന പിക്കപ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

പോത്തന്‍കോട്ട് കടയില്‍ ജോലിക്കു പോകവെയായിരുന്നു അപകടം. സ്‌കൂട്ടറിനു പിന്നിലുണ്ടായിരുന്ന മംഗലത്തുനട സ്വദേശി രാഹുല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്കു ഗുരുതര പരുക്കേറ്റ റിയാസിനെ ആദ്യം പൊലീസ് വാഹനത്തിലും പിന്നീട് ആംബുലന്‍സിലുമാണ് ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button