വാഷിംഗ്ടൺ : വാട്സാപ് മറുപടി എളുപ്പത്തിലാക്കാൻ പുതിയ മാർഗം. വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്യുക എന്നതാണ് പുതിയ രീതി. എളുപ്പത്തിൽ, സന്ദേശങ്ങൾക്കു മറുപടി നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം.
ആൻഡ്രോയ്ഡ് ഫോണുകളിൽ ഏതെങ്കിലും സന്ദേശം തിരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കിൽ മെസേജിൽ അൽപനേരം ‘ടാപ്’ ചെയ്തുപിടിച്ചാൽ മാത്രമേ ‘റിപ്ലൈ’ ഓപ്ഷൻ തെളിഞ്ഞു വരികയുള്ളൂ. എന്നാൽ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തിൽ വലത്തോട്ട് സ്വൈപ് ചെയ്താൽ തന്നെ റിപ്ലൈ ഓപ്ഷൻ ലഭിക്കും.
Post Your Comments