ഇന്ത്യൻ നിരത്തിൽ നിന്നും പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്ഐ എന്നീ വാഹനങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗൺ. 2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച പോളോ ജിടിയും 2015 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച വെന്റോ എന്നീ വാഹനത്തിലെ കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് ഈ തിരിച്ച് വിളിക്കൽ കമ്പനി നടത്തിയത്. തകരാര്‍ സംഭവിച്ച വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പറുകള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തകരാര്‍ പരിഹരിക്കാന്‍ ഏകദേശം 30 മിനിറ്റ് മാത്രമാണ് വേണ്ടത്. കമ്ബനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും ഫോക്സ്വാഗണ് അറിയിച്ചു.
Post Your Comments