Jobs & VacanciesLatest News

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവ് 

കണ്ണൂര്‍•കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 22 ന് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത ബ്രാക്കറ്റില്‍ എന്നിവ ചുവടെ.

ഡോട്ട് നെറ്റ് ഡെവലപര്‍ (ബിഎസ്‌സി – ഐ ടി/ എംഎസ്‌സി – ഐടി /ബിസിഎ/ എംസിഎ/ബി-ടെക്), പിഎച്പി ഡെവലപര്‍ (ബിഎസ്‌സി- ഐടി/എംഎസ്‌സി – ഐടി/ ബിസിഎ/എംസിഎ/ബി-ടെക്), സി ഷാര്‍പ് (ബിഎസ്‌സി- ഐടി/എംഎസ്‌സി-ഐടി/ ബിസിഎ/എംസിഎ/ബി-ടെക്), സെയില്‍സ് എക്‌സിക്യൂട്ടീവ്(എംബിഎ-പുരുഷന്‍),പ്രൊമോട്ടര്‍(എസ്എസ്എല്‍സി-പുരുഷന്‍),അഡ്മിന്‍(ബിരുദം/എംബിഎ എംഎസ്ഡബ്ല്യൂ-സ്ത്രീ), ബെസ്റ്റാന്‍ഡര്‍ (എസ്എസ്എല്‍സി), സെന്റര്‍ മാനേജര്‍(ബിരുദം/ എംബിഎ-പുരുഷന്‍), സ്റ്റുഡന്റ് വിസ കൗണ്‍സിലര്‍(ബിരുദം/ബിരുദാനന്തബിരുദം) ഓപ്പറേഷന്‍ മാനേജര്‍(ബിരുദം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്)ഫാക്കല്‍റ്റി (ബിരുദം), അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ (ബിരുദം/ബിരുദാനന്തബിരുദം-സ്ത്രീ), ഐഇ.എല്‍ടിഎസ് ട്രെയിനര്‍ (രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം), ഒഇടി ട്രെയിനര്‍ (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), നഴ്‌സിംഗ് ട്രെയിനേഴ്‌സ്(ബിഎസ്‌സി/എംഎസ്‌സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), പി ടി ഇ (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഓഫീസ് സ്റ്റാഫ് (ബിരുദം), ജര്‍മന്‍ ലാംഗ്വേജ് ട്രെയിനര്‍, കൗണ്‍സിലര്‍മാര്‍ (ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അക്കൗണ്ടന്റ് (ബി കോം), ക്ലീനിങ് സ്റ്റാഫ്, ഡ്രൈവര്‍ (എല്‍എംവി ലൈസന്‍സ് – ബാഡ്ജ്), ടെക്‌നീഷ്യന്‍ (ഐടിഐ/ഡിപ്ലോമ-ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍-സ്ത്രീ/പുരുഷന്‍).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button