തൃപ്പൂണിത്തറ : ഒരേ ദിവസം പോലീസ് സേനയില്‍ പ്രവേശിച്ച ഇരട്ട പോലീസുകാർ ഒരുമിച്ച് സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവുമാണ് ഒരുമിച്ച് സർവീസിൽ നിന്ന് വിരമിക്കുന്നത്.
കേരള പോലീസിലേക്ക് 1984 ൽ കോഴിക്കോട് നടന്ന പ്രവേശന കായിക ക്ഷമത പരീക്ഷയിൽ ഇരുവരും ഒരുമിച്ചാണു പങ്കെടുത്തതും പാസായതും. 1985 ഏപ്രിൽ ഒന്നിനാണു കോഴിക്കോട് സർവീസിൽ പ്രവേശിച്ചത്. അടുത്ത 31നു സർവീസിൽ നിന്നു വിരമിക്കും. വിരമിക്കൽ ആഘോഷമാക്കാനൊരുങ്ങുകയാണ് എആർ ക്യാംപിലെ ഉദ്യോഗസ്ഥർ.
34 വർഷത്തെ സേവനത്തിനു ശേഷം റിമാർക്കുകളൊന്നുമില്ലാതെയാണു സേനയിൽനിന്ന് ഇവർ പടിയിറങ്ങുന്നത്. രാജൻ 2007 ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയപ്പോൾ 2009 ൽ രാജു മുഖ്യമന്ത്രിയുടെ മെഡൽ നേടി. ഇരുവരും 15ഉം 13ഉം വീതം ഗുഡ് സർവീസ് എൻട്രി നേടിയിട്ടുണ്ട്. മുളന്തുരുത്തി കാരിക്കോട് ഊന്നേൽ കുഞ്ഞന്റെയും പെണ്ണമ്മയുടെയും അഞ്ചു മക്കളിൽ ഇരട്ടകളായാണ് 1962 ഒക്ടോബർ 25 ന് ഇവരുടെ ജനനം.
Post Your Comments