റിയാദ്: ട്രോളുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി സൗദി. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി.
ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുക തുടങ്ങി കര്‍ശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
Post Your Comments