കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെയില്ലെന്ന് പൊലീസ്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെ. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണു പൊലീസിന്റെ തീരുമാനം. അതിനിടെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം 25നു പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെയാണ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത്.
അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുമെന്നു പ്രതീക്ഷയുള്ളതായി കന്യാസ്ത്രീകള്‍ പറഞ്ഞു. കോടതിയെ വിശ്വാസമാണ്. അറസ്റ്റു തടയാത്തതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments