പാലാ: ബാര്‍ക്കോഴക്കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്നു തവണ കേസ് അന്വേഷിച്ചതാണ്. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെ. കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്.
Post Your Comments