കൊല്ലം: കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാൻകോട് ആദിവാസി കോളനിയിലെ നിവാസികൾക്കാണ് ഇതു വരെ കാണാത്ത രാതിയിലുള്ള പ്രത്യേക തരം രോഗം പടരുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും ശരീരം ചൊറിഞ്ഞ് പൊട്ടുകയും നീരുവെക്കുകയും ചെയ്യുന്നതാണ് രോഗ ലക്ഷണങ്ങൾ.
കടമാൻങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകർച്ചവ്യാധി വ്യാപിച്ചിരിക്കുന്നത്. ശരീരത്തിൽ ശക്തമായ ചൊറിച്ചിലനുഭവപ്പെടുകയും നീര് വെക്കുകയും ചെയ്യും. ചൂട് കൂടുമ്പോഴും വിയർക്കുമ്പോഴും ഇത് രൂക്ഷമാകും.
ഒരു കുടുംബത്തിലെ ആർക്കെങ്കിലും വന്നാൽ വളരെ വേഗം മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുന്നതാണ് ആശങ്കകൾക്ക വഴി തെളിക്കുന്നത്. അധികാരികളുടെ ശ്രദ്ധ ഈ കാര്യത്തിൽ എത്രയും വേഗം വേണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
Post Your Comments