ഡൽഹി: പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകൾ നൽകി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍. അവശ്യ മരുന്നുകള്‍ ഉള്‍പ്പടെ 88 ഓളം ഇനം മരുന്നുകള്‍ ഹിമാചലിലെ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നായി ശേഖരിച്ച് സൗജന്യമായി ഡൽഹിയിലെ കേരള ഹൗസില്‍ എത്തിക്കുകയായിരുന്നു.
മരുന്നുകൾ ഉടൻ കേരളത്തിലെത്തിക്കും . സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകര്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിസി ചൗധരി, സീനിയര്‍ അഭിഭാഷകന്‍ സഞ്ജീവ് ഭൂഷണ്‍, ഹിമാചല്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ വഴി നടത്തിയ ഇടപെടലുകളാണ് അവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍ ഇടയാക്കിയത്.
Post Your Comments