ചാലക്കുടി: നൻമയന്തെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം വിദ്യാർഥികൾ. അഗതിമന്ദിരം വൃത്തിയാക്കി യുകെയിലെയും യുഎഇയിലെയും ഒരുപറ്റം സ്വീഡിഷ്, സിറിയൻ വിദ്യാർഥികൾ മാതൃകയായിരിക്കുന്നത്.
ഗൾഫിലുള്ള മലയാളി കൂട്ടുകാരൻ അഹമ്മദ് സക്കറിയ ഫൈസലിന്റെ ക്ഷണം സ്വീകരിച്ചാണ് മൂന്നംഗ സംഘം കേരളത്തിലെത്തുകയായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്ന അനുഗ്രഹ സദനിലാണ് ഇവർ ആദ്യമെത്തിയത്. ഉൾഭാഗം വൃത്തിയാക്കപ്പെട്ടിരുന്നെങ്കിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും മറ്റും നിറഞ്ഞ് ഇതിന്റെ വളപ്പ് മലിനമായിരുന്നു. ഇവിടം വൃത്തിയാക്കിയാക്കുകയായിരുന്നു.
പിന്നീട് മുരിങ്ങൂർ ഡിവൈൻ ഡീ അഡിക്ഷൻ സെന്ററും ഇവർ വൃത്തിയാക്കി. കൂട്ടുകാരെ കേരളത്തിലേക്ക് ക്ഷണിച്ചത് പത്തു വർഷം കൊണ്ട് 200 ലക്ഷം ഡോളർ മതിക്കുന്ന ഇരുപത്തഞ്ചോളം സാമൂഹികസേവന പദ്ധതികൾ നടപ്പാക്കിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയായ പ്രശസ്ത വ്യവസായി ഫൈസൽ കൊട്ടിക്കൊള്ളോന്റെയും ഷബാന ഫൈസലിന്റെയും മകനായ മുഹമ്മദ് സക്കറിയയാണ്.
Post Your Comments