തിരുവനന്തപുരം: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ഏകദേശം പത്ത് ലെക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയെ കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള’ സംഘം അറസ്റ്റ് ചെയ്തു.കേസിലെ പ്രതിയായ വര്‍ക്കല വില്ലേജില്‍ വര്‍ക്കല നടയറ ചെറിയ പള്ളിക്ക് സമീപം നിസാര്‍ (45) ആണ് പൊലീസ് പിടിയിലായത്.
മേനംകുളം സ്വദേശിയായ സനല്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടത്തി വരവേ നിരവധി പേര്‍ സമാനമായ പരാതി ഉന്നയിച് വരുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സ്വദേശമായ വര്‍ക്കലയില്‍ ഉണ്ടെന്നു സൈബര്‍ സിറ്റി അസ്സി. കമ്മിഷണര്‍ ശ്രി. അനില്‍ കുമാര്‍ അവര്‍കള്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള’ സംഘം വിദഗ്ദ്ധമായി കുടുക്കുകയായിരിന്നു.
Post Your Comments