മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേര്‍പ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരന്‍ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരന്‍ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഹൈദരബാദ് സ്വദേശിയായ ഇയാള്‍ പീഡിപ്പിച്ചതായാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്.
Read Also: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.69% വിജയം
മുംബൈ സ്വദേശിയായ 42കാരിയായ അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാന്‍ അലി ഖാന്‍ അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പണം തട്ടിയെടുത്ത ശേഷം അധ്യാപികയ്ക്ക് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്നാണ് ഇയാള്‍ വിശദമാക്കിയത്. ഇതോടെയാണ് അധ്യാപിക പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ ബൈക്കുളയില്‍ ഒരുമിച്ച് താമസിക്കാനുള്ള ഫ്‌ളാറ്റ് വാങ്ങാനെന്ന പേരിലടക്കം ഇയാള്‍ അധ്യാപികയില്‍ നിന്ന് പണം തട്ടിയിരുന്നു. പൊലീസുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
സോലാപൂര്‍, പര്‍ബാനി, പശ്ചിമ ബംഗാള്‍, മുംബൈ, ദുലെ, സോലാപൂര്‍, മുസൂറി, ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇയാള്‍ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയത്. വിവാഹ മോചിതര്‍ അടക്കമുള്ള മാനസികമായി തകര്‍ന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. ബിസിനസുകാരനെന്ന പേരില്‍ പരിചയപ്പെട്ട് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത പണം ചൂതാട്ടത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. മുബൈയിലും മുസൂറിയിലുമായി കുട്ടികളുള്ള വിവാഹ മോചനം തേടിയ 3 സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Post Your Comments