ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് ആണ് രാജിവച്ചത്. മുന്‍ പാര്‍ലമെന്റ് അംഗമായ അജയ് മാക്കന് 2015 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അതേസമയം പദവിയില്‍ തുടരാന്‍ പാര്‍ട്ടി നേതൃത്വം അജയ് മാക്കനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് താന്‍ രാജി വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അജയ് മാക്കന്. എന്നാല്‍ കഴിഞ്ഞ ആഴ്ച അജയ് മാക്കന് തന്റെ തീരുമാനം രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Post Your Comments