Latest NewsGulf

യു.എ.ഇ മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആഹ്ലാദത്തില്‍

അബുദാബി : യു.എ.ഇ മന്ത്രാലയത്തില്‍ നിന്നും പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആഹ്ലാദത്തിലാണ്. വിദേശികള്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് പൂവണിയാന്‍ പോകുന്നത്. പ്രവാസികള്‍ക്ക് ജോലിയില്‍നിന്നു വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള യു.എ.ഇ മന്ത്രാലയത്തിന്റെ പുതിയ തീരുമാനമാണ് പ്രവാസികളെ ആഹ്ലാദത്തിലാക്കിയത് . അടുത്തവര്‍ഷം ഇതു പ്രാബല്യത്തില്‍ വരും. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേക താമസവീസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും.

നിക്ഷേപത്തിന് 20 ലക്ഷം ദിര്‍ഹമോ പത്തുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യമോ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളമോ ഉണ്ടായിരിക്കണം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button