Latest NewsKerala

ശമ്പളം നൽകാൻ കഴിയാത്തവരെ നാണിപ്പിക്കാനാണോ ശ്രമിക്കുന്നത്; തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി അറിയിച്ചു

തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്നും സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനകാര്യവകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു.ശമ്പളം നൽകാൻ കഴിയാത്തവരെ നാണിപ്പിക്കലാണോ മന്ത്രിയുടെ പണി. ശമ്പളം പിടിച്ചുവാങ്ങുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ ധനവകുപ്പ് അട്ടിമറിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം പ്രളയക്കെടുതി നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി അറിയിച്ചു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button