ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നടൻ മോഹൻലാൽ ആശംസകൾ നേർന്നിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആയുരാരോഗ്യത്തിന് വേണ്ടിയും കഠിനമായ ജോലികള്‍ ചെയ്യാന്‍ ഊര്‍ജ്ജത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. താങ്കളുടെ ആശംസകള്‍ക്ക് നന്ദിയറിക്കുന്നുവെന്ന് മോദി കുറിച്ചു.
മോദിയുടെ 68ആമത് ജന്മദിനം ബി.ജെ.പി സേവാ ദിനമായാണ് ആചരിച്ചത്. രാഹുൽ ഗാന്ധി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബി.ജെ.പി നേതാവ് അമിത് ഷാ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ആശംസയറിയിച്ചിരുന്നു. ‘ഹാപ്പിബെര്ത്ത്ഡേപ്രൈംമിനിസ്റ്റര്മോദി’ എന്ന ഹാഷ്ടാഗില് നൂറുകണക്കിന് ആശംസകളാണ് ട്വിറ്ററില്‍ നിറഞ്ഞത്.
Post Your Comments